ഏരിയ സമ്മേളനങ്ങളിലേക്ക് സിപിഎം ; പേരാവൂർ സമ്മേളനം കൊട്ടിയൂരിൽ ചൊവ്വാഴ്ച തുടങ്ങും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

ഏരിയ സമ്മേളനങ്ങളിലേക്ക് സിപിഎം ; പേരാവൂർ സമ്മേളനം കൊട്ടിയൂരിൽ ചൊവ്വാഴ്ച തുടങ്ങും

കൊട്ടിയൂർ:  ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ സിപിഎം ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. മാടായി, പേരാവൂർ ഏരിയാ സമ്മേളനം ചൊവ്വാഴ്‌ച തുടങ്ങും. രണ്ടുദിവസം വീതമാണ്‌ സമ്മേളനം.

28നകം 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. കൊട്ടിയൂരിൽ നടക്കുന്ന പേരാവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സമ്മേളന കാലയളവിൽ ഏരിയയിൽ 167 ആയിരുന്നു ബ്രാഞ്ചുകളുടെ എണ്ണം.അത് 184 ആയി ഉയർന്നു. മെമ്പർഷിപ്പ് 2179 ൽ നിന്ന് 2264 ആയി ഉയർന്നു.

സംഘടനാ രംഗത്ത് മെച്ചപ്പെട്ടെങ്കിലും അടുത്ത കാലത്തായി ഉയർന്നു വന്ന വിവാദങ്ങൾ പേരാവൂർ ഏരിയ കമ്മിറ്റിക്ക് പലപ്പോഴും തലവേദനയായി മാറിയിരുന്നു. പാർട്ടി ഭരണസമിതികൾ ഉള്ള സഹകരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രാഷ്‌ട്രീ യമായും സംഘടനാപരമായും പാർടിയുടെ കെട്ടുറപ്പും മുന്നേറ്റവും വ്യക്തമാക്കുന്നതാണ്‌ ലോക്കൽ സമ്മേളനങ്ങളിലെ ചർച്ചകളും തീരുമാനങ്ങളുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog