ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; കാലുകള്‍ക്ക് സാരമായി പൊള്ളൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്:ബസിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരുക്കേറ്റു. പരിയാരം ഗവ.മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ബസിൽ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിർത്തിയിരിക്കുകയായിരുന്നു.

ഇതിനിടയിലാണു റോഷിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. കാലുകൾക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടൻ തന്നെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha