പഠനോപകരണങ്ങൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 November 2021

പഠനോപകരണങ്ങൾ വിതരണം ചെയ്തുഇരിട്ടി : ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ പതിനൊന്ന്  ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ പഠിക്കുന്ന ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക്  വ്യാപാരി  വ്യവസായി ഏകോപനസമിതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനസഹായ ഉപകരണങ്ങൾ  വിതരണം ചെയ്തു. വ്യാപാരി വ്യവസായി  ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റജി തോമസ് , പി.പി. കുഞ്ഞൂഞ്ഞ് എന്നിവരിൽ   നിന്നും  ഇരിട്ടി എ ഇ ഒ എം. പി. ജെയിംസ് , ജൂനിയർ സൂപ്രണ്ട് കെ. ശ്രീകാന്ത് എന്നിവർ പഠനസഹായികൾ ഏറ്റുവാങ്ങി. യൂണിറ്റ് സിക്രട്ടറി കെ. അബ്ദുൽ റഹിമാൻ, കെ. സജേഷ്, പി.കെ. മനോജ്,  എൻ.വി. ചന്ദ്രൻ, ഷാഹുൽ ഹമീദ്, എ. അനീഷ് എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog