കണ്ണൂരില്‍ പണം വെച്ച് ചീട്ടുകളി; എട്ടുപേര്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 11 November 2021

കണ്ണൂരില്‍ പണം വെച്ച് ചീട്ടുകളി; എട്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെ റെയ്ഡ് നടത്തിയ പോലിസ് സംഘം എട്ടുപേരെ പിടികൂടി. ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ എളയാവൂര്‍ സ്വദേശികളായ സുരേഷ് കുമാര്‍, സോമസുന്ദരം, ഗോകുല്‍ ശര്‍മ്മ ചാലാട്, ഹസന്‍ വളപട്ടണം, ലതീഷ് പടന്നപ്പാലം, സോളമന്‍ ഷാജി ആദികടലായി, തളിപ്പറമ്പ് തൃച്ഛംബരത്തെ അഷറഫ്, ഇരിക്കൂര്‍ ആയിപ്പുഴയിലെ അഷറഫ് എന്നിവരെയാണ് എസ്.ഐ ടി.കെ അഖിലും സംഘവും ഇന്നലെ രാത്രി എട്ടോടെ പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 22,000 രൂപയും പോലിസ് പിടിച്ചെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog