മുഴുവൻ തീവണ്ടികളിലും സീസൺ,ജനറൽ ടിക്കറ്റുകൾ അനുവദിക്കുക; അഡ്വ.റഷീദ് കവ്വായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 11 November 2021

മുഴുവൻ തീവണ്ടികളിലും സീസൺ,ജനറൽ ടിക്കറ്റുകൾ അനുവദിക്കുക; അഡ്വ.റഷീദ് കവ്വായി

കണ്ണൂർ:കണ്ണൂരിൽ നിന്നും മംഗലാപുരം വരെയുള്ള മുഴുവൻ തീവണ്ടികളിലും സീസൺ,ജനറൽ ടിക്കറ്റുകൾ ഉടൻ അനുവദിക്കണമെന്ന് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി ആവശ്യപ്പെട്ടു.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി (NMRPC) യുടെ
നേതൃത്വത്തിൽ
റെയിൽവേ യാത്രക്കാർ നടത്തിയ കരിദിനാചരണ പ്രതിഷേധ ധർണ്ണ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറുവത്തൂർ -പാസഞ്ചർ ,കണ്ണൂർ -മംഗലാപുരം -പാസഞ്ചർ
വണ്ടികൾ സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന്ധർണ്ണയിൽ ആവശ്യപ്പെട്ടു.രമേശൻ പനച്ചിയിൽ അധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ,സി.കെ.ജിജു,ചന്ദ്രൻ മന്ന,അസീസ് വടക്കുമ്പാട്,എം.വിനോദ് കുമാർ,എ.എ.അബ്ദുൾ ലത്തീഫ്,പി.വിജിത്ത് കുമാർ,രാധാകൃഷ്ണൻ കടൂർ,എം.മനോജ്,യഹിയ നൂഞ്ഞേരി,രാജീവൻ ഉരുവച്ചാൽ,സൗമി ഇസബൽ,കെ.സജിന,എ.നാരായണി,ടി.പി.ദീവേഷ്,ജി.ബാബു എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog