സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി


സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. പത്ത് ശതമാനം കൂട്ടും എന്നത് തെറ്റായ വാർത്തയാണ് .നിരക്ക് വർധിപ്പിക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും നയപരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10 ശതമാനം കൂട്ടും എന്ന് ചില മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടി.
വൈദ്യുതി നിരക്ക്‌ കൂട്ടുമെന്നുള്ള വാർത്തകൾ അനവസരത്തിലേതാണ്‌. അത്തരം തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടില്ല. രാത്രി ആറ്‌ മുതൽ പത്ത്‌ വരെയുള്ള പീക്ക്‌ അവറിലെ ഉപയോഗത്തിന്‌ ഉയർന്ന നിരക്ക്‌ വേണമെന്ന ചർച്ച ഉയർന്നിട്ടുണ്ട്‌. എന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും .അത്‌ എങ്ങനെ വേണമെന്ന്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി അനാവശ്യമായി ഉപയോഗിക്കുന്നത് കുറയ്‌ക്കുവാൻ ഇടപെടൽ വേണ്ടിവരും. പീക്കവറിൽ നിലവിൽ 8 മുതൽ 10 ശതമാനം വരെ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്.നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog