അസംസ്‌കൃത എണ്ണവില താഴേയ്ക്ക്: പെട്രോളിനും ഡീസലിനും വിലകുറച്ചേക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 23 November 2021

അസംസ്‌കൃത എണ്ണവില താഴേയ്ക്ക്: പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുംയൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളർ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.  ഒക്ടോബർ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. ആഗോള വിപണിയിൽ ഡിമാൻഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകർച്ചക്കുപിന്നിൽ.  വിലയിൽ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.  നവംബർ നാലിന് എക്സൈസ് തീരുവയിൽ സർക്കാർ കുറവുവരുത്തിയതിനുശേഷം വിലയിൽ വർധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.  ആദ്യകോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ അസംസ്കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കോവിഡ് ഭീതി ഉയർന്നതോടെ വിതരണം കുറച്ച് വില പിടിച്ചുനിർത്താൻ എണ്ണ ഉത്പാദക രാജ്യങ്ങൾ ശ്രമം നടത്തിവരികായാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog