പുല്ലൂക്കര സ്വദേശിയുടെ മൃതദേഹമാണ് തിങ്കളാഴ്ച്ച രാവിലെ തലശ്ശേരി കടല്‍ തീരത്ത് കണ്ടെത്തിയത്. മുക്കില്‍ പീടികക്കടുത്ത കുയ്യിലടത്ത് യുസഫിന്റെ മൃതദേഹമാണ് തലശ്ശേരി കടല്‍ പാലത്തിന് സമീപം കണ്ടെത്തിയത്.
നീന്തല്‍ വിദഗ്ധന്‍ മന്‍സൂറിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ചു.
ഗവ. ജനറല്‍ ആശുപത്രിയിലെ പരിശോധനക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത് . ബംഗളൂരുവില്‍ കച്ചവടം നടത്തിയിരുന്ന യൂസഫ് ലോക് ഡൗണ്‍ കാലത്ത് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച്ച വീട്ടില്‍ നിന്നും പുറത്ത് പോയ യൂസഫ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു.
നബീസയാണ് ഭാര്യ
മക്കള്‍ : ഷഫീഖ്, ഷരീഫ്, ഷൗക്കത്ത് (മൂവരും ഗള്‍ഫ്) ഷഫീജ, ഷഫീന, ഷാന
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു