
നാദാപുരം: കോവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂളുകള്‍ തുറക്കുകയും സാമൂഹിക അകലം പാലിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നാദാപുരത്തെ കുട്ടികള്‍ക്കിപ്പോഴും സാമൂഹിക അകലം വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഇവരുടെ സ്‌കൂളുകളിലേക്കുളള യാത്ര ദുസ്സഹമാണ്. ജീപ്പില്‍ കുത്തിനിറച്ചും പുറകില്‍ തൂങ്ങിക്കിടന്നും അപകടകരമായ രീതിയിലാണ് കുട്ടികളുടെ യാത്ര.
ബസുകളിലും ബെഞ്ചിലും രണ്ട് പേര്‍ മാത്രമേ ഇരിക്കാന്‍പാടുളളു എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിമാത്രം സ്‌കൂളുകള്‍ ബസ് സര്‍വീസ് നടത്താന്‍ മടിക്കുന്നു. അതുകൊണ്ടുതന്നെ പൊതുവാഹനങ്ങളെയാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലും ആശ്രയിക്കുന്നത്. അവയിലാകട്ടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുമില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്.
കോവിഡ് വന്നതോടെ ഒട്ടുമിക്ക പൊതുവാഹനങ്ങളും സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. 8,9 ക്ലാസുകള്‍ ആരംഭിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു