കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



എതിർപ്പുകൾ അവഗണിച്ച് കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. ആദ്യഘട്ടത്തിൽ ആറ് ജില്ലകളിൽ കല്ലിടൽ പ്രവർത്തികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം,കൊല്ലം,എറണാകുളം, തൃശൂർ,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് കല്ലിടൽ. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം പി മാരുടെ യോഗത്തിൽ പറഞ്ഞിരുന്നു. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

കെ-റെയിൽ പദ്ധതി ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha