മാക്കൂട്ടം ചുരം പാതയിലെ യാത്രാ നിയന്ത്രണങ്ങൾ 24 വരെ നീട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണം  കുടക് ജില്ലാ ഭരണകൂടം ഈ മാസം 24 വരെ നീട്ടി. 15 ന് അവസാനിക്കേണ്ട നിയന്ത്രണമാണ് 9 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. കേരളത്തിൽ ഇപ്പോഴും ഉയർന്നു നില്കുന്ന കൊവിഡ് ടി പി ആർ ആണ് കേരളത്തിൽ നിന്നും കുടകിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരാൻ കാരണം എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.  
അഞ്ചുമാസത്തോളമായി മാക്കൂട്ടം ചുരം പാതയിൽ  കുടക് ഭരണകൂടം ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ  പിൻവലിക്കണ മെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വീരാജ്പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യക്കും , കുടക് ഡി സി ഡോ . ബി.സി. സതീഷിനും  നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. അന്നും കേരളത്തിലെ ടി പി ആർ ചർച്ചയായെങ്കിലും നിയന്ത്രണങ്ങളിൽ എത്രയും പെട്ടെന്ന് ഇളവ് നൽകാനുള്ള നടപടികൾ ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞിരുന്നു. 
സാധാരണ ഒരുമാസത്തേക്കായിരുന്നു നിയന്ത്രണ കാലാവധി നീട്ടിയിരുന്നതെങ്കിൽ ഈ മാസമാദ്യം അത് 15 ദിവസമാക്കി ചുരുക്കിയിരുന്നു. എന്നാൽ ഇത്തവണ അത് ഒൻപതു ദിവസംമാക്കി കുറിച്ചിരിക്കുകയാണ്. അതുപോലെ മാസങ്ങളായി നിലനിന്നിരുന്ന രാത്രികാല യാത്രാ നിരോധനം കഴിഞ്ഞാഴ്ച പൂർണ്ണമായും എടുത്തുമാറ്റി. നിയന്ത്രണം തുടരുന്ന കാലാവധി ചുരുങ്ങി വരുന്നത് നിയന്ത്രണങ്ങൾ ഉടനടി എടുത്തുമാറ്റാനുള്ള നടപടിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. 
ഇപ്പോൾ കേരളത്തിൽ നിന്നും പോകുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാണ് . ചരക്ക്  വാഹന യാത്രക്കാർക്ക്  ഏഴു ദിവസം മുന്പെടുത്ത നെഗറ്റിവ് സർട്ടിഫിക്കറ്റാണ് വേണ്ടത് . രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കൈയിലുള്ളവർക്കു ഇന്ത്യയിലെങ്ങും സഞ്ചരിക്കാമെന്ന കേന്ദ്ര ഗവർമെന്റിന്റെ ഉത്തരവ് നിലനിൽക്കേ  കർണാടകവും ഇത് പ്രവർത്തികമാക്കണമെന്ന് ബി ജെ പി നേതാക്കൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.  കേരളത്തിൽ ഇപ്പോഴും 9 ശതമാനത്തിനടുത്ത് ടി പി ആർ നിൽക്കുമ്പോൾ കർണ്ണാടകത്തിൽ ഇത് ഒരു ശതമാനത്തിൽ താഴെയാണ്.  
 അതേസമയം കേരളത്തിൽ നിന്നും മാക്കൂട്ടം വഴി കുടകിലേക്കുള്ള യാത്രാ നിയന്ത്രണത്തിൽ കുടകിലുള്ള മലയാളികൾക്കിടയിലും  പ്രതിഷേധം ശക്തിപ്പെടുകയാണ്. നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിയന്ത്രണം 9 ദിവസത്തേക്ക് കൂടി നീട്ടിയതാണ് പ്രതിഷേധം കനക്കാൻ  ഇടയാക്കിയിരുന്നത് . ഇത് സംബന്ധിച്ച്  ജില്ലാ ഭരണകൂടത്തിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്ത പക്ഷം ജില്ലാ ഭരണകൂടത്തിനെതിരെ സമരവുമായി മുന്നോട്ട് വരാനാണ് കുടക് മലയാളികളിൽ ചിലരുടെ  തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha