തലശ്ശേരി-മൈസൂരു റെയിൽപ്പാത സർവേ പാനൂരിൽ ഇന്ന് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാനൂർ: നിർദിഷ്ട തലശ്ശേരി-മൈസൂരു റെയിൽപ്പാതയുടെ ഹെലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേ പാനൂർ ഭാഗത്ത് ചൊവ്വാഴ്ച തുടങ്ങും. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച ഹെലിക്കോപ്റ്റർ തിങ്കളാഴ്ച കല്ലിക്കണ്ടി എൻ.എ.എം. കോളേജ് ഗ്രൗണ്ടിലിറങ്ങി. ഹൈദരാബാദ്‌ ആസ്ഥാനമായ നാഷണൽ ജ്യോഗ്രഫിക്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ കൊങ്കൺ റെയിൽവേ കോർപ്പറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്‌. ഹെലികോപ്‌റ്ററിൽ പ്രത്യേകം ഉപകരണങ്ങൾ ഘടിപ്പിച്ച്‌ പാതയുടെ അലൈൻമെന്റ്‌ നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ്‌ സർവേ. 17-ന്‌ തുടങ്ങേണ്ടതായിരുന്നു. മഴ കനത്തതിനെത്തുടർന്നാണ് മുടങ്ങിയത്. 10 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha