കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പാർക്കിങ് ഫീസ് ഈടാക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 November 2021

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പാർക്കിങ് ഫീസ് ഈടാക്കുംപരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കാൻ തീരുമാനം. നാലുചക്രവാഹനങ്ങൾക്ക് 20 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 10 രൂപയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് രൂപയുമാണ് ഫീസ്. നാലുമണിക്കൂർ നേരത്തേക്ക് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

സർക്കാർ-അർധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും പാർക്കിങ്‌ ഫീസ് ബാധകമായിരിക്കും. ഫീസ് ഇളവുചെയ്ത വാഹനങ്ങളിൽ ആയത് തെളിയിക്കുന്ന ഔദ്യോഗികമുദ്ര പതിച്ചിരിക്കണം. കുടുംബശ്രീമിഷനുമായി ചേർന്നാണ് മെഡിക്കൽ കോളേജിലെ പാർക്കിങ് ചിട്ടപ്പെടുത്തുന്നത്. ആസ്പത്രി വികസന സൊസൈറ്റി യോഗം തീരുമാനത്തിന് അംഗീകാരം നൽകിയതായി പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog