ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് പോരാളികളെ ആദരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിട്ടി : ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ നൂറ് കോടി തികച്ച സാഹചര്യത്തിൽ മഹാമാരിക്കാലത്ത്  മുന്നണി  പോരാളികളായി പ്രവർത്തിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .  കേരളപ്പിറവി ദിനത്തിൽ  ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.  ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രൻ, ഡോ . ആന്റോ വർഗ്ഗീസ്, ഡോ . അർജ്ജുൻ , ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്‌സുമാർ തുടങ്ങി ആംബുലൻസ് ഡ്രൈവർമാർ വരെയുള്ള നാൽപ്പത്തി അഞ്ചിലേറെ പേരെയാണ് ആദരിച്ചത്. 
ബി ജെ പി ഉത്തരമേഖലാ ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, നേതാക്കളായ പി.എം. രവീന്ദ്രൻ, മനോഹരൻ  വയോറ , സി. ബാബു, പി.പി. ജയലക്ഷ്മി, പ്രിജേഷ് അളോറ , വിവേക് കീഴൂർ, എം.കെ. സന്തോഷ്, വി.എം. പ്രശോഭ്, സി.കെ. അനിത, എം.കെ. സിന്ധു എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha