ഒന്നും പറയാനില്ല; സെക്രട്ടറിയോട് ചോദിക്കൂ: മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരന്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 6 November 2021

ഒന്നും പറയാനില്ല; സെക്രട്ടറിയോട് ചോദിക്കൂ: മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരന്‍തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ സി.പി.എം. നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍. എ.കെ.ജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന സുധാകരന്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല.

'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു'- ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന്‍ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന്‍ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.

അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സി.പി. എം ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog