സന്തോഷവും ആശങ്കയുമുണ്ട്; പുനര്‍നിയമനത്തില്‍ പ്രതികരണവുമായി വി.സി ഗോപിനാഥ് രവീന്ദ്രന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 23 November 2021

സന്തോഷവും ആശങ്കയുമുണ്ട്; പുനര്‍നിയമനത്തില്‍ പ്രതികരണവുമായി വി.സി ഗോപിനാഥ് രവീന്ദ്രന്‍gopinath raveendran

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രന്‍. ഈ ഘട്ടത്തില്‍ സന്തോഷവും ആശങ്കയുമുണ്ട്. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. ഉത്തരവാദിത്തം കൂടുതലായി ഏറ്റെടുക്കേണ്ടിവരും. നടപ്പിലാക്കാന്‍ ആഗ്രഹിച്ച സ്വപ്‌ന പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിനിടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ വിശദീകരണം തേടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog