കണ്ണൂരില്‍ മഹിളാ യുവജന കൂട്ടായ്മ: അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 November 2021

കണ്ണൂരില്‍ മഹിളാ യുവജന കൂട്ടായ്മ: അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ


കണ്ണൂരില്‍ മഹിളാ യുവജന കൂട്ടായ്മ: അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ

 കണ്ണൂർ : അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ കണ്ണൂരില്‍ മഹിളാ യുവജന കൂട്ടായ്മ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷനും ഡി വൈ എഫ് ഐ യും സംയുക്തമായാണ് പരിപാടി സംഘപ്പിച്ചത്. ജില്ലയിലെ 231 കേന്ദ്രങ്ങളിലായിരുന്നു കൂട്ടായ്മ. മന്ത്രവാദ ചികിത്സയ്ക്ക് ഇരയായി കണ്ണൂരില്‍ 11 വയസ്സുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ യുവജന കൂട്ടായ്മ. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി മന്ത്രവാദ ചികിത്സയും അന്ധവിശ്വാസ പ്രചാരണവും നടന്നു വരുന്നതതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശാസ്ത്ര മുന്നേറ്റങ്ങളെ തകര്‍ത്ത് സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് എതിരെയാണ് വനിതാ യുവജന കൂട്ടായ്മ സംഘടിപ്പിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഉദ്‌ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ജില്ലയില്‍ തുടര്‍ന്നും പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ, മഹിളാ നേതാക്കള്‍ വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog