പേരാവൂരിൽ 8 ലക്ഷം രൂപയോളം വില വരുന്ന പാൻ മസാല ശേഖരം പോലീസ് പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 November 2021

പേരാവൂരിൽ 8 ലക്ഷം രൂപയോളം വില വരുന്ന പാൻ മസാല ശേഖരം പോലീസ് പിടികൂടി


 

പേരാവൂർ: പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 26,500 പാക്കറ്റ്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. 24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം രൂപ വില വരും.സംഭവവുമായി ബന്ധപ്പെട്ട് പാൻ മസാല വില്പനക്കാരനായ കബീർ എന്നയാൾക്കെതിരെയും വീട്ടുടമസ്ഥനെതിരെയും കേസെടുത്തു.കബീർ പുന്നാട് സ്വദേശിയാണെന്നും വിശദവിവരം ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.വീട്ടുടമസ്ഥൻ  ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐ.പി എം.എൻ ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐ എം.വി.കൃഷ്ണൻ, പി.പി പ്രഭാകരൻ, ഷിബിൻ, ബാലചന്ദ്രൻ, ഇ.എ.റംല,എ.സിന്ധു മോൾ എന്നിവരാണ് പുകയില ഉല്പന്ന ശേഖരം പിടികൂടിയത്.മലയോര മേഖലയിൽ ഇതാദ്യമായാണ് ഇത്രയും വലിയ പാൻ മസാല ശേഖരം പോലീസ് പിടികൂടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog