നിക്ഷേപ സംഗമം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 November 2021

നിക്ഷേപ സംഗമം സംഘടിപ്പിച്ചു


നിക്ഷേപ സംഗമം സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നിക്ഷേപ സംഗമം സംഘടിപ്പിച്ചു.

തലശ്ശേരി പാര്‍ക്കോ റസിഡന്‍സിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി, ഇരിട്ടി താലൂക്ക് പരിധിയില്‍ വ്യവസായ നിക്ഷേപം നടത്താന്‍ തയ്യാറായ 60ലധികം പേര്‍ പങ്കെടുത്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ വസന്തന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ അനൂപ് എസ് നായര്‍, എസ് ഷമ്മി, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസ് തലശ്ശേരി അസിസ്റ്റന്റ് കെ കെ ശ്രീജിത്ത്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പാനൂര്‍ ശരത് ശശിധരന്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. കെ പി മുഹമ്മദ് ഫൈസല്‍ 'വിദേശ വ്യാപാര ലൈസന്‍സുകള്‍, നടപടിക്രമങ്ങള്‍' എന്ന വിഷയത്തിലും ആദര്‍ശ് സി സൂരി കെ എഫ് സി-പദ്ധതികള്‍ വായ്പകള്‍ എന്നിവയെക്കുറിച്ചും സതീശന്‍ കോടഞ്ചേരി വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, സേവനങ്ങള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog