പുഴക്കരികില്‍ ബണ്ട് നിര്‍മാണത്തിനിടെ ജെ.സി.ബി ഉപയോഗിച്ച് കണ്ടല്‍കാട് നശിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുകുന്ന്: ചെറുകുന്ന് തെക്കുമ്പാട് ദേവസ്ഥാനത്തിന് സമീപം പുഴയ്ക്കരില്‍ റിസര്‍വ് വനത്തിലെ കണ്ടല്‍കാടുകള്‍ നശിപ്പിച്ചതിന് നാലുപേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. തെക്കുമ്പാട്ടെ എ.ഉണ്ണികൃഷ്ണന്‍ (71), തെക്കുമ്പാട് ലക്ഷ്മി നിവാസില്‍ വിശാല്‍ (32), ചെറുതാഴം വിളയാങ്കോട് സ്വദേശി എന്‍.പ്രകാശന്‍ (47), ജെ.സി.ബി ഓപ്പറേറ്റര്‍ കര്‍ണ്ണാടക ഹവേരിന്‍ ജില്ല സ്വദേശി ശിവയ്യ (37) എന്നിവരെയാണ് തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എച്ച്.ഷാജഹാന്‍, ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രദേശത്ത് പുഴക്കരികില്‍ ബണ്ട് നിര്‍മാണത്തിനിടെയാണ് ജെ.സി.ബി കൊണ്ട് വനംവകുപ്പിന്റെ അധീനതയിലുള്ള റിസര്‍വ് വനത്തില്‍ നിന്നും കണ്ടല്‍ചെടികള്‍ നശിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ജെ.സി.ബിയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha