വാഹന അപകടസ്ഥലത്ത് സഹായത്തിനെത്തിയ പോലീസിന് നേരെ തെറി വിളിയും കൈയ്യേറ്റവും – 3 പേർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

വാഹന അപകടസ്ഥലത്ത് സഹായത്തിനെത്തിയ പോലീസിന് നേരെ തെറി വിളിയും കൈയ്യേറ്റവും – 3 പേർ അറസ്റ്റിൽ


തലശ്ശേരി: വാഹന അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ക്രമസമാധാന പാലനത്തിനും എത്തിയ പോലിസിന് നേരെ അസഭ്യവർഷവും കൈയ്യേറ്റവും – ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തത്സമയം തന്നെ കസ്റ്റഡിയിലെടുത്തു. – എടക്കാട് ഇണ്ടേരി അമ്പലത്തിനടുത്ത മീത്തൽ വീട്ടിൽ എ.കെ.ജി.എന്ന വിളിപ്പേരുള്ള എം.ദിനേശൻ (58), പാറയിൽ വീട്ടിൽ പി.സനിൽ ബാബു (48), എടക്കാട് ഒ.കെ.യു.പി.സ്കൂൾ അംഗൻവാടിക്ക് സമീപം റാം വിഹാറിൽ കെ.പി.സുധാകരൻ (58) എന്നിവരാണ് പിടിയിലായത് – പോലിസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചീത്ത വിളിച്ച് കൈയ്യേറ്റം ചെയ്തതിനും മൂവരെയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടരയോടെ എടക്കാട്ടെ പെട്രോൾ പമ്പിന് സമീപത്താണ് പോലിസ് കൈയ്യേറ്റത്തിനിരയായത് . ദേശിയ പാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച വിവരം ലഭിച്ച് എത്തിയതായിരുന്നുഎടക്കാട് പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തും പാർട്ടിയും – അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികയെ ഉടൻ ആമ്പുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്കയച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂട്ടിയിടിച്ച വാഹനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി സ്റ്റേഷനിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും മൂന്ന് പേർ പോലിസിന് നേരെ ആക്രോശം തുടങ്ങിയത് -എന്തിനെന്നില്ലാതെ കേട്ടാലറക്കുന്ന തെറി വിളിച്ച് തുടങ്ങിയ ഇവർ ആളുകൾ നോക്കിനിൽക്കെ പോലിസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു – അറസ്റ്റിലായവരിൽ ദിനേശൻ നേരത്തെ എടക്കാട് സി.ഐ.യെ ആക്രമിച്ച കേസിൽ പ്രതിയാണെന് പോലിസ് സൂചിപ്പിച്ചു.- മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog