വ്യാജവാറ്റ് എതിർത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മടപ്പുരച്ചാൽ : വ്യാജവാറ്റ് എതിർത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തെന്ന് പരാതി. മടപ്പുരച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് സാരമായ പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചത് . മടപ്പുരച്ചാൽ സ്വദേശിയായ പീറ്റർ കണ്ണനാൽ എന്നയാൾ നടത്തിവരുന്ന വ്യാജവാറ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് .ശനിയാഴ്ച രാത്രി പീറ്ററുമായുണ്ടായ വാക്ക് തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വാഹനം തകർക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha