ബംഗാളില്‍നിന്നും 16 കാരിയെ തട്ടികൊണ്ടു വരുന്നതിനിടെ യുവാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 15 November 2021

ബംഗാളില്‍നിന്നും 16 കാരിയെ തട്ടികൊണ്ടു വരുന്നതിനിടെ യുവാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായിപയ്യന്നൂര്‍: പ്രണയംനടിച്ചെത്തിയ ബംഗാളില്‍നിന്നും 16 കാരിയായ വിദ്യാർത്ഥിനിയെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു വന്ന വെസ്റ്റ് ബംഗാൾ ഔറംഗബാദിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ എസ്.ഐ.പി.വിജേഷും സംഘവും കസ്റ്റഡിയിലെടുത്തത്.നാട്ടിൽ

ഭാര്യയും ഒരുകുട്ടി മുള്ള രാഹുല്‍ റോയ് പ്രണയം നടിച്ചാണ് വിദ്യാർത്ഥിനിയെ കടത്തികൊണ്ടു വന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നാട്ടിൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് വി വിവിധ സ്റ്റേഷനുകളിൽ വിവരം കൈമാറുന്നതിനിടെ പയ്യന്നൂരിലും വിവരം നൽകിയിരുന്നു. യുവാവ് സ്വിച്ച് ഓഫാക്കിയ മൊബെൽ ഫോൺ പയ്യന്നൂരിൽ എത്തിയപ്പോൾ സ്വിച്ച് ഓണാക്കിയതോടെ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കിട്ടിയതോടെ പയ്യന്നൂർ പോലീസിൻ്റെ ജാഗ്രതയിൽ യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.നേരത്തെ ഇയാൾ പഴയങ്ങാടിയിൽ ജോലി ചെയ്തതായി കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ ജോലിചെയ്തിരുന്നതായി മനസിലാക്കിയതിനാല്‍ തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ബന്ധുക്കൾ ഇരുവരെയും പിന്തുടരുകയായിരുന്നു.ഇതിനിടയില്‍ ഔറംഗബാദ് പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ പി.വിജേഷിന്റെ നേതൃത്വത്തിലും അന്വേഷണമാരംഭിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog