റേഷന്‍ കടകളിൽ എടിഎമ്മുകള്‍ തുറക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റേഷന്‍ കടകളിൽ എടിഎമ്മുകള്‍ തുറക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം:  റേഷൻ കടകളിൽ എടിഎമ്മുകള്‍ തുറക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. പഞ്ചായത്തില്‍ ഒന്ന് എന്ന നിലയില്‍ രണ്ടായിരത്തോളം റേഷന്‍കടകളിലാണ് എടിഎം ആരംഭിക്കുക.

നഗരമേഖലയില്‍ രണ്ടിലധികവും തുടങ്ങും. വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ചര്‍ച്ചകള്‍ നടത്തി.

തോടൊപ്പം റേഷന്‍ കടകളോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ അക്ഷയ മാതൃകയില്‍ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ എ.ടി.എം രൂപത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കാര്‍ഡില്‍ എ.ടിഎം ചിപ്പ് കൂടി ഘടിപ്പിച്ച് 5000 രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതികളും പരിഗണനയിലുണ്ട്.റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ കൈവിരല്‍ പതിയുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നതിനാല്‍, ഇതിനു പകരം തിരിച്ചറിയലിന് കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന തരം സംവിധാനങ്ങള്‍ നടപ്പിലാക്കും.


പരാതികളും നിര്‍ദേശങ്ങളും റേഷന്‍ കടകളില്‍ പരാതിപ്പെട്ടിയിലൂടെ അറിയിക്കാന്‍ അവസരം ഒരുക്കും. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഇതിലൂടെ അറിയിക്കാം.


ജനുവരി ഒന്നോടെ പരാതികള്‍ പരിഹരിച്ച് പൊതുവിതരണ മേഖലയില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha