മാക്കൂട്ടം വഴി കുടക് യാത്ര - നിയന്ത്രണം നവംബർ 15 വരെ നീട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: കണ്ണൂർ ജില്ലയിൽ നിന്നും  മാക്കൂട്ടം ചുരം പാത വഴി  കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  കുടക് ജില്ലാ ഭരണകൂടം നവംബർ  15 വരെ നീട്ടി. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ  ഒക്ടോബർ 30വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടർന്ന് വന്ന നിയന്ത്രണങ്ങളെല്ലാം 15 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട്  കുടക് അസിസ്റ്റന്റ് കമ്മീഷണർ  പുതിയ ഉത്തരവ് ഇറക്കി.  ഇതുപ്രകാരം മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത  ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാണ്.  ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 
കേരള കർണ്ണാടക ആർ ടി സി ബസ്സുകളുടെയും  സ്വകാര്യ ബസ്സുകളുടെയും മാക്കൂട്ടം വഴിയുള്ള ഗതാഗതം നിലച്ചിട്ട് മാസങ്ങളായി. ഇരു സംസ്ഥാനങ്ങളുടെയും കെ എസ് ആർ ടി സി ബസ്സുകളും സ്വകാര്യ ടൂറിസ്റ്റുബസ്സുകളുമടക്കം   അൻപതോളം  ബസ്സുകൾ ബംഗളൂരു, മൈസൂരു പട്ടണങ്ങളിലേക്ക് നിത്യവും ഇതുവഴി  സർവീസ്  നടത്തിയിരുന്നു. ഇവയെല്ലാം നിലച്ചതോടെ വലിയ യാത്രാ ദുരിതമാണ് മേഖലയിലുള്ളവർ അനുഭവിക്കുന്നത്. ഇവരെല്ലാം സ്വകാര്യ യാത്രാ വാഹനങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.   ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് നിലനില്‌ക്കെയാണ് കേളത്തിൽ നിന്നും കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണം നീട്ടിക്കൊണ്ടുള്ള  തീരുമാനം വീണ്ടും കുടക് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത് .


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha