കണ്ണൂരില്‍ പോലീസ് വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ MDMA, കഞ്ചാവ് എന്നിവ സഹിതം മൂന്നു യുവാക്കല്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് പിടിയിലായി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 3 October 2021

കണ്ണൂരില്‍ പോലീസ് വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ MDMA, കഞ്ചാവ് എന്നിവ സഹിതം മൂന്നു യുവാക്കല്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് പിടിയിലായി.


കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ MDMA, കഞ്ചാവ് എന്നിവ സഹിതം മൂന്നു യുവാക്കല്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ തളിക്കാവിനടുത്തുള്ള സംഗമം ലോഡ്ജിനടുത്തുള്ള റോഡില്‍ മുന്‍വശം നിര്‍ത്തിയിട്ട KL-13- 3042 നമ്പര്‍ കാറില്‍ നിന്നാണ് കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതികളെ മയക്കുമരുന്നുകള്‍ സഹിതം പിടികൂടിയത്. പ്രണവ് എ, (26) കുണ്ടുവളപ്പില്‍ ഹൌസ്, കുറ്റിക്കകം, കിഴുന്ന. റനീസ് പി വി, (35) റംലസ് ഹൌസ്, മുട്ടോളം പാറ, ആറ്റടപ്പാ, ലിജില്‍ കെ വി, (25), വാണിയങ്കണ്ടി ഹൌസ്, വട്ടക്കുളം, ആദികടലായി. എന്നിവരാണ് മയക്കുമരുന്നു സഹിതം പോലീസ് പിടിയിലായത്. പ്രതികളില്‍ നിന്നും 8.53 ഗ്രാം MDMA യും 910 ഗ്രാം കാഞ്ചവുമാണ് കണ്ടെടുത്തത്. അഡീഷണല്‍ എസ്‌ഐ രാജീവന്‍ കെ വി, എസ്‌ഐ മാരായ മഹിജന്‍ ടി വി, അനീഷ് കുമാര്‍, എ എസ് ഐ മാരായ മധുസൂദനന്‍, രഞ്ജിത് സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു പ്രസാദ്, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ പോലീസ് അറെസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog