പിഎസ് സി :വകുപ്പുതല പരീക്ഷകളിൽ മാറ്റം :പുതിയ സമയവും, തീയതിയും ഇപ്രകാരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 3 October 2021

പിഎസ് സി :വകുപ്പുതല പരീക്ഷകളിൽ മാറ്റം :പുതിയ സമയവും, തീയതിയും ഇപ്രകാരംതിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മാറ്റിവെച്ച മൂന്നു വകുപ്പുതല പരീക്ഷകള്‍ ഈ മാസം 9, 13 തീയതികളില്‍ നടക്കും.
സെപ്റ്റംബര്‍ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളാണ് 9, 13 തീയതികളില്‍ നടക്കുക.

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 പേപ്പര്‍ 1 പരീക്ഷയും കെഎസ്‌ഇബി ജീവനക്കാര്‍ക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 - പേപ്പര്‍ 1 പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ നടക്കും. അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫിസേഴ്‌സ് - പേപ്പര്‍ 1, 2 പരീക്ഷകള്‍ ഈ മാസം 9ന് നടക്കും.

പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകള്‍ രണ്ടു സെഷനുകളിലായി രാവിലെ 10 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഈ മാസം 8, 11 തീയതികളില്‍ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog