സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും നിശ്ചലമാകും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും നിശ്ചലമാകും


സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും. മറ്റെല്ലാ ബാങ്കുകളും നൽകി കഴിഞ്ഞ 2017 മുതൽ ലഭ്യമാകേണ്ട സേവന വേതന കരാർ CSB ബാങ്ക് ഉടൻ നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള താൽക്കാലിക,കരാർ, സി ടി സി ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നതിനു കള്ളക്കേസുകൾ കൊടുക്കുകയും നിർബന്ധിത പിരിച്ചുവിടൽ നടപ്പാക്കുകയും ചെയ്തെന്നാണ് ആരോപണം. ചെറുകിടക്കാർക്ക് വായ്പ നൽകാതെ ഫെയർഫാക്സ് ഹോൾഡിങ്സിന്റെ ഉപ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‍ബി ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന  സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog