പുഴയില്‍ ചാടിയതായി സംശയിക്കുന്ന വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 31 October 2021

പുഴയില്‍ ചാടിയതായി സംശയിക്കുന്ന വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി
മുല്ലക്കൊടി നണിശേരി കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതായി സംശയിക്കുന്ന വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി.

വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്.

തളിപ്പറമ്പ് അഗ്നിശമന സേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതായി കരുതുന്നത്.

തലേദിവസം വൈകുന്നേരം മുതല്‍ കാണാതായ ടോമിയുടെ സ്‌കൂട്ടറും, ചെരിപ്പും, പേഴ്‌സും മറ്റും നണിശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരച്ചിൽ ആരംഭിച്ചത്.

അഗ്നിശമന സേന വിഭാഗം തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർ പി.വി.അശോകൻ, അസിസ്റ്റന്റ് ഓഫിസർ ടി.അജയൻ, കണ്ണൂർ അഗ്നിശമന സേനാ വിഭാഗം അസിസ്റ്റന്റ് ഓഫിസർ വേണു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം രണ്ട് ദിവസങ്ങളിലായി കുവ സെറ്റ്, റബർ ഡിങ്കി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് എഴുതിയ കത്ത് അഴിച്ചു വെച്ച ചെരിപ്പിനടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ടോമി വര്‍ഷങ്ങളായി പൂവ്വം ടൗണില്‍ മലഞ്ചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു. ഷൈനിയാണ് ഭാര്യ. മക്കള്‍: എയ്ഞ്ചല്‍, അഞ്ജന, അന്റോണിയ.

മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog