ആറളം ഗ്രാമ പഞ്ചായത്ത് കമുക് കൃഷി വ്യാപനത്തിനൊരുങ്ങുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 28 October 2021

ആറളം ഗ്രാമ പഞ്ചായത്ത് കമുക് കൃഷി വ്യാപനത്തിനൊരുങ്ങുന്നു


ആറളം:  ആറളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പ്രകാരം കമുക് കൃഷി വ്യാപനത്തിനൊരുങ്ങുന്നു. മഞ്ഞളിപ്പു മൂലവും മുൻകാലത്തെ വില തകർച്ച മൂലവും കർഷകർ കയ്യൊഴിഞ്ഞ കമുക് കൃഷി ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ഈ സന്ദർഭത്തിൽ ആറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകർക്ക് 75% സബ്സിഡിയോടെ കമുകിൻ തൈകളുടെ വിതരണം ആരംഭിച്ചു.

ആകെ 460 ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. ഒരാൾക്ക് 25 തൈകൾ എന്ന പ്രകാരം 11500 തൈകൾ ആണ് ആറളം പഞ്ചായത്തിലെ 17 വാർഡുകളിലായി വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ 178 പേർക്കുള്ള തൈകളുടെ വിതരണം ഈ ആഴ്ച്ച തന്നെ പൂർത്തിയാക്കും.

വെളിമാനത്ത് വെച്ച് നടന്ന ചടങ്ങിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് അന്ത്യാംകുളം, വൽസ്സ ജോസ് , അനീഷ് ഇ.സി കൃഷി ഓഫീസർ ജിംസി മരിയ, സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ്,അക്ഷയ്രാദ്, മെൽവിൻ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog