ഇരിട്ടി മണത്തണയിൽ ആസിഡ് ഉപയോഗിച്ച് ആക്രമണം; മധ്യവയ്‌സകന് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

ഇരിട്ടി മണത്തണയിൽ ആസിഡ് ഉപയോഗിച്ച് ആക്രമണം; മധ്യവയ്‌സകന് പരിക്ക്

മണത്തണയിൽ ആസിഡ് ഉപയോഗിച്ച് ആക്രമണം; മധ്യവയ്‌സകന് പരിക്ക്
പേരാവൂർ: മണത്തണയിൽ ആസിഡ് ഉപയോഗിച്ച് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബിജു ചാക്കോ(50)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബന്ധുവായ മങ്കുഴി ജോസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതും തടയാനും അക്രമി ശ്രമിച്ചുവത്രെ. കണ്ണിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിജുവിനെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ മെഡിക്കൽ കോളോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog