എസ് ഡി പി ഐ മട്ടന്നൂര്‍ മണ്ഡലം നേതൃ സംഗമം മട്ടന്നൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

എസ് ഡി പി ഐ മട്ടന്നൂര്‍ മണ്ഡലം നേതൃ സംഗമം മട്ടന്നൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു.മട്ടന്നൂര്‍:എസ് ഡി പി ഐ മട്ടന്നൂര്‍ മണ്ഡലം നേതൃ സംഗമം മട്ടന്നൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പിആര്‍ സിയാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് തുണയാവാന്‍ എസ് ഡി പിഐ ക്ക് മാത്രമേ സാധിക്കൂ എന്നും രാജ്യത്ത് സംഘപരിവാര്‍ അജണ്ഡ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെ തുറന്ന് കാണിക്കാനും അതിനെതിരെ രംഗത്ത് വരാനും എസ്ഡിപിഐ മാത്രമേ ഉള്ളൂ എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് 
സദക്കത്തുള്ള നീര്‍വ്വേലി അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് എസി ജലാലുദ്ദീന്‍ മണ്ഡലം സെക്രട്ടറി എ വി മുനീര്‍ സാഗതം പറഞ്ഞു മണ്ഡലം ട്രഷറര്‍ ശറഫുദീന്‍ ശിവപുരം നന്ദി പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡണ്ട്  മുഹമ്മദലി മെരുവമ്പായി മണ്ഡലം ജോയിന്‍ സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി
സാജിര്‍ പാലോട്ടു പള്ളി സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog