കണ്ണൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റണം-മുസ്ലിം ലീഗ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

കണ്ണൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റണം-മുസ്ലിം ലീഗ്

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ നടപ്പിലാക്കാൻ പോകുന്ന മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ടും, ജനവാസമുള്ള സ്ഥലങ്ങളിലെ റോഡുകളുടെ വീതി പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിർണ്ണയിക്കണമെന്നും, ഏറ്റെടുക്കുന്ന സ്ഥലങ്ങൾ ഗതാഗത യോഗ്യമാക്കണമെന്നും കണ്ണൂർ കോർപ്പറേഷൻ തല മുസ്ലിം ലീഗ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനത്തിനുള്ള അലൈമെന്റ് വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലങ്ങൾ, വീടുകൾ എന്നിവ കൂടുതൽ നഷ്ടപെടുന്നത് ഒഴിവാക്കിയുള്ള ബദൽ അലൈൻമെന്റ് പ്രകാരം നടത്തണമെന്നും, കോർപറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തെരുവ് കച്ചവടക്കാരോട് പ്രതികാര ബുദ്ധിയോടെ കാണിക്കുന്ന ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി യോഗം ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. താഹിർ ആദ്ധ്യക്ഷത വഹിച്ചു. സി. സമീർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ വി.പി. വമ്പൻ, ഫാറുഖ് വട്ടപ്പൊയിൽ, ബട്ടക്കണ്ടി അഹമ്മദ്, അൽത്താഫ് മാങ്ങാടൻ,സി. എറമുള്ളാൻ, ടി.കെ.നൗഷാദ്, കെ.പി.എ.സലീം , ടി.കെ. ഹുസൈൻ,കോർപ്പറേഷൻഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, സ്ഥിരം സമിതി ആദ്ധ്യക്ഷൻമാരായ സിയാദ് തങ്ങൾ, ഷമീമ ടീച്ചർ, പ്രസംഗിച്ചു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog