വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 19 October 2021

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു.


പരിയാരം : വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പരാതിയിൽ യുവാവിനെതിരെ ബലാൽസംഗത്തിന് പോലീസ് കേസെടുത്തു. ഏഴോം നരിക്കോട് സ്വദേശി മുഹമ്മദലിക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്ത് .ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് ചെറുവത്തൂർ പടന്ന സ്വദേശിനിയായ വിവാഹബന്ധം വേർപ്പെടുത്തിയ 29 കാരിയെ വിവാഹ വാഗ്ദാനം നൽകി പരിയാരത്തെ ലോഡ്ജിലും കോരൻപീടികയിലെ വാടക മുറിയിലും കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.
പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത ചന്തേര പോലീസ് സംഭവം നടന്ന ത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പരിയാരത്തേക്ക് കൈമാറി.പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിനാണ് അന്വേഷണ ചുമതല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog