കേരളത്തിന് കടക്കെണി ഒരുക്കുന്ന കെ റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



നാളെ കേരള പിറവി  ദിനത്തിൽ  വൈകിട്ട് 7 മണിക്ക് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ  എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധത്തിന് തിരികൊളുത്തുന്നു

പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്നതോടപ്പം വളരെ കുറഞ്ഞ പേർക്ക് മാത്രം പ്രയോജനപ്പെടുന്നതുമായ കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ   പിൻമാറണമെന്നാവശ്യപ്പെട്ടാണ്  പ്രതിഷേധം  സംഘടിപ്പിക്കുന്നത് 
 
         വികസനത്തിനു നാം എതിരല്ല വികസന പ്രവർത്തനങ്ങൾ ഓരോ നാടിനും അനുയോജ്യമായതും അവിടെയുള്ള ഭൂരിഭാഗം വരുന്ന സാധാരണക്കാർക്കും പ്രയോജനപെടുന്നതുമായിരിക്കണം. അതല്ലാതെ  പദ്ധതിയെ കുറിച്ച് കൃത്യമായ പഠനമോ മുന്നൊരുക്കമോ നടത്താതെ സ്വാകാര്യ സ്ഥാപനങ്ങൾക്ക് കോടികൾ കൊയ്യാനുള്ള മാർഗ്ഗമാകരുത് 
   35000 കോടി കടമെടുത്ത് നടത്തുന്ന ഈ പദ്ധതി പ്രകാരം കേരളം അതിഭീമമായ കടക്കെണിയിലേക്ക് വീണ്ടും എടുത്തെറിയപ്പെടും പലിശയടക്കാനുള്ള വരുമാനം പോലും ഈ പദ്ധതി പ്രകാരം ലഭിക്കാൻ സാധ്യതയില്ല മെട്രോ റെയിൽ ഉദാഹരണം 
      കേരളം പോലെയുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് കൃത്യമായ പ്ലാനിങ്ങും ആലോചനയും നടത്താതെ വികസനം എന്ന മേമ്പൊടി ചാർത്തി എന്തു പദ്ധതിയും നടത്താമെന്നുള്ളത് ജനങ്ങളോടുള്ള ധിക്കാരമാണ് ഇതുവഴി ഇരകാളക്കപ്പെടുന്നത് സാധാരണക്കാരാണ് 
   ബഹുഭൂരിഭാഗം വരുന്ന അടിസ്ഥാന ജനവിഭാങ്ങൾക്ക് ഉപകാരപ്പെടുന്ന റോഡും റെയിലുമൊക്കെ പരിതാപകരമായി നിലനിൽക്കുന്ന സംസ്ഥാനത്ത് 
    കേന്ദ്രത്തിന്റെ കോടിക്കണക്കിനു രൂപയുടെ സഹായം ലഭിക്കാവുന്ന നിലവിലുള്ള റെയിലിനു സാമാന്തരമായി മൂന്നാം റെയിൽപോലെയുള്ള കുറേക്കൂടി കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയൊക്കെ ആലോചിക്കുന്നതിനു പകരം കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാത്ത സ്വാകാര്യ പദ്ധതിയായ കെ റെയിലുമായി മുന്നോട്ടു പോകുന്നതിന് പിന്നിൽ ചിലയാളുകളുടെ നിസാരമായ സാമ്പത്തിക ലാഭം മാത്രമാണ് 
     വികസനം ഭൂർഭാഗം വരുന്ന അടിസ്ഥാന ജനങ്ങൾക്ക് വേണ്ടിയാവണം അല്ലാതെ സ്വകാര്യ കമ്പനികൾക്ക് കോടികൾ കൊയ്യാനുള്ള എളുപ്പ വഴിയാവരുത് 
 അതു കൊണ്ടുതന്നെ അടിസ്ഥാന ജനവിഭാങ്ങൾക്ക്  യാതൊരു ഉപകാരവുമില്ലാത്ത കെ റെയിൽ പദ്ധതിയെ എസ് ഡി പി ഐ ശക്തമായി എതിർക്കുന്നു.
കണ്ണൂർ കാൾടെക്സ്  ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധം എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്  എ സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഡോക്ടർ സുരേന്ദ്രനാഥ്, സുനിൽ മക്തബ്, അഡ്വക്കേറ്റ് കസ്തൂരി ദേവൻ . നൗഷാദ് മംഗലശ്ശേരി, സുഫീറ അലി അക്ബർ ., ബഷീർ കണ്ണാടിപറമ്പ , തുടങ്ങിയവർ  സംബന്ധിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha