ത്രിപുരയിലെ അക്രമം; എസ്.ഡി.പി.ഐ കാക്കയങ്ങാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

ത്രിപുരയിലെ അക്രമം; എസ്.ഡി.പി.ഐ കാക്കയങ്ങാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

കാക്കയങ്ങാട്: സംഘപരിവാര്‍ ത്രിപുരയിലെ മുസ്ലിങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് എസ് ഡി പി ഐ കാക്കയങ്ങാട് ടൗണില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. 

സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്.

മുസ്ലിം പളളികളും കടകളും സ്ഥാപനങ്ങളും അക്രമിച്ച് അഗ്നിക്കിരയാക്കി ഏകപക്ഷീയമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുന്ന മൗനം അക്രമികള്‍ക്ക് പ്രോല്‍ത്സാഹനമാണെന്നും സംഘപരിവാര്‍ ഭീകരതകളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും സമരക്കാര്‍ ആവിശ്യപ്പെട്ടു.

പ്രതിഷേധത്തിന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി മുഹമ്മദലി ചെങ്ങാടി, വൈസ് പ്രസിഡന്‍റ് യൂനുസ് വിളക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog