ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതി; കേളകം പഞ്ചായത്ത്തല ലൈബ്രറി ഉദ്ഘാടനം നവംബർ ഒന്നിന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതി; കേളകം പഞ്ചായത്ത്തല ലൈബ്രറി ഉദ്ഘാടനം നവംബർ ഒന്നിന്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിൽ 12 പുതിയ ലൈബ്രറികൾ രൂപീകരിച്ചു. ഇവയുടെ പ്രവർത്തനോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഓരോ ഗ്രന്ഥാലയത്തിലുമായി നടക്കും.

ഉദ്ഘാടനം 12 മണിക്ക് ഒന്നാം വാർഡിലെ വളയംചാൽതുടി വായനശാലയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവ്വഹിക്കും.12 ഗ്രന്ഥാലയത്തിലും ഒക്ടോബർ 27 മുതൽ ജനകീയ പുസ്തക ശേഖരണം നടന്നു വരുന്നു. ഒരു വർഷത്തിനകം എല്ലാ ഗ്രന്ഥാലയത്തിനും ലൈബ്രറി കൗൺസിൽ അംഗീകാരം നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടക്കുന്നത്. ഡോ.വി.ശിവദാസൻ എം.പി.യുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻ കൈയിലാണ് ലൈബ്രറി നവീകരണ വ്യാപന മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.കേളകം പഞ്ചായത്തിൽ ഇതാടെ എല്ലാ വാർഡിലും ഒരു ലൈബ്രറി സ്ഥാപിതമായി.നിലവിൽ 3 വാർഡുകളിൽ ഓരോ ലൈബ്രറി മാത്രമേ ഉണ്ടായിരുന്നുള്ളു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog