പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ തിങ്കളാഴ്ച ഉപരോധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ തിങ്കളാഴ്ച ഉപരോധം

പേരാവൂർ:   പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സൊസൈറ്റി ഭരിക്കുന്ന സി.പി. എം. നേതൃത്വം അവഗണിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ സൊസൈറ്റി ഓഫീസിന് മുന്നിൽ ഉപരോധസമരം  ആരംഭിക്കുമെന്ന്  കർമസമിതി അറിയിച്ചു.

നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ ആവശ്യമായ  നടപടികൾ സ്വീകരിക്കുമെന്ന് സി.പി. എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കർമസമിതിക്ക് തന്ന ഉറപ്പിന്മേൽ യാതൊരു നടപടിയും ഇതുവരെ         ഉണ്ടായിട്ടില്ല. സൊസൈറ്റി മുൻ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് നിക്ഷേപകർ കുടുംബസമേതം നടത്താനിരുന്ന സമരം മാറ്റിവെച്ചത് സി.പി.എം. നേതാക്കളുടെ അഭ്യർഥന പ്രകാരമാണ്.

നിക്ഷേപകരെ  കബളിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനി അനുവദിക്കില്ലെന്നും സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും നേതാക്കളായ സിബി മേച്ചേരി, ടി.ബി. വിനോദ്, കെ. സനീഷ് എന്നിവർ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog