31 കേരള ബറ്റാലിയൻ എൻ.സി.സി. ക്ക് അംഗീകാരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

31 കേരള ബറ്റാലിയൻ എൻ.സി.സി. ക്ക് അംഗീകാരം


കണ്ണൂർ: 31 കേരള  എൻ.സി.സി. ബറ്റാലിയൻ്റെ പ്രവർത്തന മികവിന് കോഴിക്കോട് ഗ്രൂപ്പ് ആസ്ഥാനത്തിൻ്റെ അനുമോദനം ലഭിച്ചു. 

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലെ എൻ.സി.സി. ഓഫീസറും അധ്യാപകനുമായ ലെഫ്റ്റ്. ഡോ. പി.വി.സുമിത്ത്,  കണ്ണൂർ 31 കേരള ബറ്റാലിയൻ ജൂനിയർ സൂപ്രണ്ട് ടി. മോഹൻദാസ്, ആർമി പബ്ലിക് സ്കൂൾ കേഡറ്റ് ഇഷിത എം. റെജി എന്നിവർക്കാണ് കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് കമാൻ്ററുടെ പ്രത്യേക പ്രശസ്തി പത്രം ലഭിച്ചത്. 

2020-21 പരിശീലന വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സമൂഹ നന്മക്ക് ഉതകുന്ന വിവിധ കാര്യങ്ങളിൽ എൻ.സി.സി. കേഡറ്റുകളെ പങ്കെടുപ്പിക്കുന്നതിലെ മികവ് എന്നിവ പരിഗണിച്ചാണ് ലെഫ്റ്റ്. സുമിത്തിന് അംഗീകാരം. എൻ.സി.സി. പരിശീലന പരിപാടികൾ ഏകോപിപ്പിക്കുന്നതിലെ മികച്ച പ്രവർത്തനത്തിനാണ് ജൂനിയർ സൂപ്രണ്ട് ടി. മോഹൻദാസിന് പ്രശസ്തി പത്രം ലഭിച്ചത്. ഇൻ്റർ ബറ്റാലിയൻ പ്രസംഗ മത്സരത്തിൽ ചാമ്പ്യൻ ആയ മികവ് പരിഗണിച്ചാണ് ഇഷിതയ്ക്ക് ബഹുമതി ലഭിച്ചത്. 

കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ. രാജൻ പ്രശസ്തി പത്രം സമ്മാനിച്ചു. ഡെപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ കേണൽ സഞ്ജീവ് കുമാർ, കണ്ണൂർ 31 കേരള എൻ.സി. സി. കമാൻ്റിങ് ഓഫീസർ കേണൽ എൻ. രമേഷ്, വിവിധ ബറ്റാലിയനുകളുടെ കമാൻ്റിംഗ് ഓഫീസർമാർ, എൻ.സി.സി. ഓഫീസർമാർ, കേഡറ്റുകൾ, ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog