കൈപ്പാടില്‍ നൂറുമേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

കൈപ്പാടില്‍ നൂറുമേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൈപ്പാട് നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത് ഭരണസമിതി. നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്റെ സഹകരണത്തോടെ കണ്ണപുരം കീഴറ കയറ്റിയില്‍ അഞ്ച് ഏക്കര്‍ കൈപ്പാടിലായിരുന്നു കൃഷി. ഏഴോം രണ്ട് നെല്ലാണ് കൃഷിയിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നിലം ഒരുക്കി. അനുബന്ധ ജോലികളില്‍ ഭരണസമിതി അംഗങ്ങളും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷയായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍, സ്ഥിരം സമിതി അധ്യക്ഷ വി വിനീത, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം പി പി പുഷ്പവല്ലി, സെക്രട്ടറി എം കെ നാരായണന്‍ കുട്ടി, പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ വനജ, പാടശേഖര സമിതി സെക്രട്ടറി പി വി ദാമോദരന്‍, കയ്പ്പാട് കര്‍ഷക സമിതി പ്രസിഡണ്ട് കെ വി നാരായണന്‍, കൃഷി ഓഫീസര്‍ എ എന്‍ അനുഷ, കൃഷി അസിസ്റ്റന്റ് കെ വി ഉമ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog