ത്രിപുരയിലെ മുസ്‌ലിം വേട്ട: പ്രതിഷേധം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 31 October 2021

ത്രിപുരയിലെ മുസ്‌ലിം വേട്ട: പ്രതിഷേധം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട്


കണ്ണൂര്‍: ത്രിപുരയില്‍ മുസ് ലിംകള്‍ക്കു നേരെ നടന്നു കൊണ്ടിരിക്കുന്ന വംശീയാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ സംഗമം നടത്തി.സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം
നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

മുസ് ലിംകളെ കൊന്നൊടുക്കി ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ വ്യാമോഹിക്കുന്ന വര്‍ഗീയതയുടെ വ്യാപാരികള്‍ക്കെതിരേ ഏതറ്റം വരെയും പോയി പ്രതിഷേധം തീര്‍ക്കുമെന്ന് പ്രകടനക്കാര്‍ മുന്നറിയിപ്പ് നല്‍കി. പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി സി അനസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ പി മഹ് മൂദ്, സി ഫൈസൽ,മുസഫിർ കണ്ണൂർ, എന്‍ പി ഷക്കീല്‍, നിസാര്‍ കാട്ടാമ്പള്ളി, ആരിഫ് എന്നിവർ നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog