പോസ്റ്റോഫീസിനു മുമ്പിൽ ആർട്ടിസാൻസ് യൂണിയൻ പ്രതിഷേധ സമരം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 8 October 2021

പോസ്റ്റോഫീസിനു മുമ്പിൽ ആർട്ടിസാൻസ് യൂണിയൻ പ്രതിഷേധ സമരം നടത്തി

പോസ്റ്റോഫീസിനു മുമ്പിൽ ആർട്ടിസാൻസ് യൂണിയൻ പ്രതിഷേധ സമരം നടത്തി
ഉളിക്കൽ: കേരള ആർട്ടിസാൻസ് യൂണിയൻ (CITU) വിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയങ്ങൾക്കെതിരെ ഉളിക്കൽ പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കേന്ദ്ര ഗവൺമെന്റ് നൽകുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഗ്രാറ്റു വിറ്റി പുനസ്‌ഥാപിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, പൊതു മേഖലാ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. സമരം സി ഐ ടി യു ഇരിട്ടി ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി ബി ഷാജു ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം ജി ഷണ്മുഖൻ, എം ആർ വിജയൻ, ബിജു ജോസഫ്, ബാലൻ കതുവാപ്പറമ്പ്, രഘു തോപ്പിൽ എന്നിവർ പങ്കെടുത്തു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog