പേരാവൂരിൽ നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്തത് സി.പി.എം ജില്ലാ കമ്മറ്റിയംഗവും പേരാവൂർ ഏരിയാ കമ്മറ്റി നേതാക്കളും ചേർന്ന്: സതീശൻ പാച്ചേനി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 8 October 2021

പേരാവൂരിൽ നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്തത് സി.പി.എം ജില്ലാ കമ്മറ്റിയംഗവും പേരാവൂർ ഏരിയാ കമ്മറ്റി നേതാക്കളും ചേർന്ന്: സതീശൻ പാച്ചേനി            

പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊ സൈറ്റിയിലെ ചിട്ടി നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്തത് സി.പി.എം ഭരണ സമിതിയും സി.പി.എം.നേതാക്കളും ചേർന്നാണെന്ന് സതീശൻ പാച്ചേനി. സി.പിഎം നേതാക്കൾ,പണം നിക്ഷേപകർക്ക് ഉടൻ തിരികെ നൽകണം. കുറ്റവാളികളായ സി.പി.എം. നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും പേരാവൂരിലെ സി.പി.എം. നേതാക്കളുടെ മുഴുവൻ സാമ്പത്തിക ഇടപാടും വിജിലൻസ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.സി.സി. മുൻ പ്രസിഡണ്ട്                       സതീശൻ പാച്ചേനി. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബൈജു മാസ്റ്റർ, പൊയിൽ മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്,റോയി നമ്പുടാകം,കെ.എം.ഗിരീഷ്,ഷെഫീർ ചെക്യാട്ട്,സന്തോഷ് പെരേപ്പാടൻ,രഞ്ജുഷ മുരിങ്ങോടി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog