മധ്യകേരളത്തില്‍ വീണ്ടും കനത്ത മഴ; ഉരുള്‍പൊട്ടല്‍- മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോട്ടയം | മധ്യകേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ. ദിവസങ്ങള്‍ക്ക് കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴയുണ്ടായത്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളായ മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെല്ലാം മഴ തുടരുന്നതായാണ് വിവരം.
മുണ്ടക്കയത്തിനടുത്തെ വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ആളപായങ്ങൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വണ്ടന്‍പതാലില്‍ മണ്ണിടിച്ചിലുമുണ്ടായതായാണ് വിവരം.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

കോട്ടമണ്‍പാറയിലും ഉരുള്‍പൊട്ടലുണ്ടായാതായാണ് വിവരം. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ ഒലിച്ചുപോയി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു.സീതത്തോട് മേഖലയിലും വെള്ളം ഉയര്‍ന്നതായാണ് വിവരം. പത്തനംതിട്ടയിലും മഴ തുടരുന്നതായാണ് വിവരം. തൊടപുഴ ടൗണിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലിലും കനത്ത മഴയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha