ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു

പേരാവൂർ: ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പേരാവൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 152 വിമുക്തി ദീപങ്ങൾ തെളിയിക്കുന്നു. ഗാന്ധിജിയുടെ 152- ാമത് ജൻമവാർഷികം പ്രമാണിച്ചാണ് 152 ദീപങ്ങൾ തെളിയിക്കുന്നത്.

പേരാവൂർ പഴയ ബസ്റ്റാന്റിൽ വച്ച് നടത്തുന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിക്കും.

പേരാവൂർ തുണ്ടിയിൽ മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. അക്കാദമി ഡയറക്ടർ എം സി കുട്ടിച്ചൻ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog