കാര്‍ ഇടിച്ച് പുള്ളിമാന്‍ ചത്ത സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

"കൊട്ടിയൂര്‍: കണ്ടപ്പുനത്ത് കാര്‍ ഇടിച്ച് പുള്ളിമാന്‍ ചത്ത സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തു.വയനാട് സ്വദേശിയായ ഡ്രൈവര്‍ കൊട്ടിയൂര്‍ റേഞ്ച് ഓഫീസില്‍ ഹാജരായതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് ഭാഗത്ത് നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന വാഗനാര്‍ കാറിനു മുന്നിലേക്ക് മാന്‍കൂട്ടം ചാടിയത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാന്‍ അപകടത്തിനുശേഷം അരമണിക്കൂറിനുള്ളില്‍ ചാവുകയും ചെയ്തു.എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല.ഡ്രൈവറെ കണ്ടെത്താന്‍ വനംവകുപ്പ്  അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊട്ടിയൂര്‍ റേഞ്ച് ഓഫീസില്‍ ഡ്രൈവര്‍ ഹാജരായത്."

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha