യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ മണിക്കൂറിനുള്ളിൽ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 3 September 2021

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ മണിക്കൂറിനുള്ളിൽ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തുകണ്ണൂർ: കണ്ണൂരിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ ഒരു മണിക്കൂറിൽ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവ് സ്നൈക്ക് പാർക്കിന് അടുത്ത കണ്ടൻ ബൈജു (40) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11:30 ഓടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്തു ഒരു സ്വകാര്യ ലോഡ്ജിൽ റൂം എടുത്തു താമസിച്ച മുഹമ്മദ് അലി എന്നയാളെ വെട്ടി പരിക്കേൽപിച്ച സംഭവം അറിഞ്ഞു എത്തിയ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിൽ പ്രതിയെ കുറിച്ചു സൂചന ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ മണിക്കൂർ വെച്ചു പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അലി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചായ കുടിക്കാൻ ലോഡ്ജിന് പുറത്തിറങ്ങിയ മുഹമ്മദ് അലിയെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനാണ് പ്രതിയുടെ ശ്രമം. പണം നൽകാത്തത് ആണ് ആക്രമിക്കാൻ കാരണം. എസ്ഐമാരായ ഹാരിസ്, അനീഷ്, സജീവൻ എഎസ്ഐ രഞ്ജിത്ത്, സിപിഒമാരായ ബാബുപ്രസാദ്, സജിത്ത് തുടങ്ങിയവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. 2018 ൽ കവർച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതായും ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരി  പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog