പിഴയായി ലഭിച്ചത് 101 കോടി; കണ്ണൂരില്‍ 6 കോടി 5 ലക്ഷം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 3 September 2021

പിഴയായി ലഭിച്ചത് 101 കോടി; കണ്ണൂരില്‍ 6 കോടി 5 ലക്ഷം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ പൊലീസ് പിഴയായി ഈടാക്കിയത് 100 കോടിയിലധികം രൂപ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെ 1,00,01,95,900 രൂപയാണ് പിഴയായി ഈടാക്കിയത്.
 കഴിഞ്ഞമാസം അഞ്ച് കോടിയിലധികം രൂപ പിഴ ഈടാക്കി എന്നാണ് അനൗദ്യോഗിക കണക്ക്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതിനാലാണ് പിഴ കുറഞ്ഞതെന്നാണ് വിശദീകരണം. 
 ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് എറണാകുളം സിറ്റിയിലും മലപ്പുറത്തുമാണ്. കുറവ് തൃശ്ശൂര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പിഴ ഈടാക്കിയത്. 
 കണ്ണൂര്‍ സിറ്റിക്ക് കീഴില്‍ 3,03,69,400, കണ്ണൂര്‍ റൂറലില്‍ 3,01,93,400 എന്നിങ്ങനെയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുക, മാസ്‌ക് ധരിക്കാതിരിക്കുക, അനാവശ്യമായി ഒത്തുചേരുക, സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുക എന്നിവയാണ് കൂടുതലായി ഉണ്ടായത്. 
 ഇവരിലേറെയും കച്ചവടക്കാരും നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന വരുമാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog