കോവിഡ് പ്രതിസന്ധിക്കിടയില്‍ ഗള്‍ഫില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് കാര്‍ഗോ അയച്ചിട്ട് 10 മാസം പിന്നിട്ടിട്ടും സാധനങ്ങള്‍ നാട്ടില്‍ എത്തിക്കാതെ കാര്‍ഗോ ഏജന്‍സികള്‍. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 18 September 2021

കോവിഡ് പ്രതിസന്ധിക്കിടയില്‍ ഗള്‍ഫില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് കാര്‍ഗോ അയച്ചിട്ട് 10 മാസം പിന്നിട്ടിട്ടും സാധനങ്ങള്‍ നാട്ടില്‍ എത്തിക്കാതെ കാര്‍ഗോ ഏജന്‍സികള്‍.

 

കണ്ണൂര്‍ സ്വദേശികളടക്കം കേരളത്തിലെ നിരവധി പ്രവാസികള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെയ്ക്ക് കാര്‍ഗോ അയച്ചിട്ട് 10 മാസം പിന്നീട്ടിട്ടും സാധനങ്ങള്‍ നാട്ടില്‍ എത്തിട്ടില്ല. ബുക്ക് ചെയ്ത കാര്‍ഗോ ഏജന്‍സിയെ നിരന്തരം ബന്ധപ്പെട്ടപ്പോഴെല്ലാം ഉടന്‍ സാധനങ്ങള്‍ എത്തുമെന്നാണ് പറയുന്നത്.എന്നാല്‍ പത്ത് മാസമായിട്ടും സാധങ്ങള്‍ എവിടെ പോയന്ന ചേദ്യത്തിന് മാത്രം ഉത്തരമില്ല. 2020 നവംബര്‍ 15-നും ഡിസംബര്‍ 15-നും ഇടയില്‍ ബുക്ക് ചെയ്യ്തയച്ചവരുടെ സാധനങ്ങളാണ് നഷ്ടമായിരിക്കുന്നത്. അതിനുശേഷം ബുക്ക് ചെയ്തവര്‍ക്ക് കാര്‍ഗോ സാധനങ്ങള്‍ ലഭിച്ചിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയില്‍ നാട്ടിലേക്ക് വന്നവരാണ് ഭൂരിഭാഗമാളുകളും. കപ്പലിലും വിമാനത്തിലുമാണ് കാര്‍ഗോ അയച്ചത്.

കുഞ്ഞുവാവയ്ക്ക് പിറന്നാളിന്‌ മില്‍ക്ക് പൗഡര്‍, ബിസ്‌കറ്റ്, ഭക്ഷണവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ അയച്ചവര്‍ നിരാശയിലായി. ഇനി അത് കിട്ടിയാലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാവും. ബുക്ക് ചെയ്ത കാര്‍ഗോ ഏജന്‍സിയെ നിരന്തരം ബന്ധപ്പെട്ടപ്പോഴെല്ലാം ഉടന്‍ എത്തുമെന്നാണ് അറിയിച്ചത്. കണ്ണൂര്‍ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റിലെ ശ്രീനാഥും കുടുംബവും 2020 ഡിസംബര്‍ 14-നാണ് എയര്‍ കാര്‍ഗോ അയച്ചത്. സീബ്രീസ് എന്ന കാര്‍ഗോ സര്‍വീസ് വഴിയായിരുന്നു അത്. കോവിഡിനിടയില്‍ നാട്ടിലേക്ക് വരുമ്ബോഴായിരുന്നു 200 കിലോ സാധനങ്ങള്‍ അയച്ചത്.

രണ്ടുദിവസത്തിനകം യു.എ.ഇ.യില്‍നിന്ന് കണ്ണൂരെത്തി. ഡിസംബര്‍ അവസാനം സാധനം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 10 മാസമായിട്ടും സാധനം എത്തിയില്ലെന്ന് ശ്രീനാഥ് പറഞ്ഞു. ഈ മാസം അവസാനത്തോടെ യു.എ.ഇ.യിലേക്ക് പോകാനുള്ള വിസ തയ്യാറായി. പക്ഷേ, കാര്‍ഗോയിലെ സാധനങ്ങള്‍ വന്നാല്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ഇവര്‍.

കൂത്തുപറമ്ബ് സ്വദേശി മനു ജോസഫ് കൊല്ലത്തെ തന്റെ ഭാര്യയുടെ വീട്ടിലേക്ക് അയച്ച കാര്‍ഗോയും ഇതുവരെ കിട്ടിയില്ല. 25 കിലോയാണ് അയച്ചത്. ഇത്രയും മാസമായതിനാല്‍ അതില്‍ പലതും കേടായിട്ടുണ്ടാകുമെന്ന് മനു പറഞ്ഞു. കണ്ണാടിപ്പറമ്ബ് സ്വദേശി ലിനീഷിനും സാധനങ്ങള്‍ കിട്ടിയില്ല. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ഡെന്നി എം. സോമനും കുടുംബവും തങ്ങളുടെ കാര്‍ഗോ കാത്തിരിപ്പ് മതിയാക്കി. 2020 ഡിസംബറില്‍ രണ്ടുതവണയായി നാട്ടിലേക്ക് കാര്‍ഗോ അയച്ചത്.

പക്ഷേ, ഇതുവരെ എത്തിയില്ലെന്ന് ഡെന്നി പറഞ്ഞു. ചെറിയ കുഞ്ഞിന്റെ ഉടുപ്പുകള്‍വരെ ഉണ്ടായിരുന്നു. 200 കിലോയോളമാണ് അയച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അപ്രൂവല്‍ കിട്ടാത്തതിനാലാണ് കാര്‍ഗോ വിതരണം മുടങ്ങിയതെന്നാണ് കാര്‍ഗോ ആന്‍ഡ് കൂറിയര്‍ അധികൃതര്‍ പറയുന്നത്. ഈ മാസം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സാധാരണമായി കാര്‍ഗോ വരവിനും പോക്കിനും അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിമാനത്താവളവൃത്തങ്ങള്‍ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog