കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും ഉയരുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും ഉയരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വി.സി പ്രഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സണായി വിവാദ സിലബസ് തയാറാക്കിയ അധ്യാപകനെ തന്നെ നിയമിച്ചു.

ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് സിലബസ് തിരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതും. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയര്‍പേഴ്സണായ ഡോ സുധീഷിനെ മാറ്റുന്നതുവരെ തുടരുമെന്ന് അറിയിച്ചു. വിവാദ സിലബസ് തയ്യാറാക്കിയത് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയാണ്. സിലബസ് തയാറാക്കിയത് നാല് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക‍ര്‍ ചേര്‍ന്നാണ്.

ഈ സമിതിയുടെ കണ്‍വീനറായ പയ്യന്നൂര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുധീഷ് ആണ് ഉണ്ടായിരുന്നത്. കൂടാതെ സമിതിയില്‍ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ള അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതുവരെ പിജി ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത രണ്ട് അധ്യാപകരും സമിതിയില്‍ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha